കെജിഎഫ് ചിത്രത്തിലെ തന്റെ സിഗ്നേച്ചർ ലുക്ക് ആയ നീണ്ട മുടിയും കട്ടിയുള്ള താടിയും കളഞ്ഞ് സൂപ്പർ താരം യാഷ്. എട്ട് വർഷങ്ങൾക്കുശേഷം താടിയെടുക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്ക്’ സിനിമയ്ക്കു വേണ്ടിയാണ് നടന്റെ വമ്പന്‍ മേക്കോവർ.
TICKET Make over 🔥#Yash @TheNameIsYash #ToxicTheMovie #ToxicOnMARCH19th pic.twitter.com/vhPS8xgObV
— Yash Trends ™ (@YashTrends) February 23, 2026
സിനിമയുടെ ടീസറിന്റെ അവസാന ഭാഗത്ത് താടിവടിച്ചുള്ള യാഷിനെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് എഐ ആണെന്നും മറ്റൊരു നടൻ ആണ് ഈ ഗെറ്റപ്പിലെത്തുന്നതെന്നുമൊക്കെ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിനായുള്ള തന്റെ തയാറെടുപ്പിന്റെ വിഡിയോ യാഷിന്റെ ടീം തന്നെ പുറത്തുവിട്ടിരിക്കുന്നു.
‘ടോക്സിക്കിൽ’ രണ്ട് ഗെറ്റപ്പിലാണ് താരം എത്തുക. അച്ഛനും മകനുമായി ഇരട്ട വേഷത്തിൽ നടൻ പ്രത്യക്ഷപ്പെടുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. അതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ‘കെജിഎഫ്’ സിനിമയുടെ ആദ്യ ഭാഗം ചിത്രീകരണം പൂർത്തിയാക്കിയ 2018ലാണ് യാഷ് ഇതിനു മുമ്പ് താടിയെടുത്തത്. പിന്നീടിങ്ങോട്ട് ‘കെജിഎഫ് 2’ റിലീസ് ചെയ്തതിനുശേഷം യാഷ് താടി വടിച്ചിട്ടില്ല.
















