നേപ്പാളിൽ ഓടിക്കൊണ്ടിരുന്ന ബസ് മലഞ്ചെരുവിൽനിന്ന് നദിയിലേക്ക് മറിഞ്ഞ് 19 പേർ മരിച്ചു. പൊഖാറയിൽ നിന്നും തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്. 44 പേരുമായി പോയിരുന്ന ബസ്സിൽ 19 പേര് മരിക്കുകയും ബാക്കി 25 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുമാണ്.
മലയോര പാതയിൽ നിന്ന് 655 അടി താഴേക്ക് പതിച്ച് മഞ്ഞുമൂടിയ നദിയിലേക്ക് തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ ഓരോ ചൈനീസ്, ന്യൂസിലൻഡ് പൗരന്മാരും ബ്രിട്ടീഷ് വിനോദ സഞ്ചാരികളും ഉള്ളതായി പോലീസ് അറിയിച്ചു.
















