കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പൊലീസിന്റെ സംശയം. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.
മറ്റൊരിടത്തു കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം ട്രാക്കിൽ വെച്ചതാണെന്ന് നിഗമനം. 30-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം ട്രെയിൻ കേറാത്ത ട്രാക്കിനു പുറത്താണ്.
പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. പിന്നീട് റെയിൽവേയിലും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
















