കാസർകോട് : മകൻ ജീവനൊടുക്കിയ മനോവിഷമത്തിൽ പിതാവ് ജീവനൊടുക്കി. കാസർകോട് ബേഡകം ശങ്കരംപാടി കൊരമ്പാറയിലെ എ ബാലകൃഷ്ണൻ നായർ (75) ആണ് മരിച്ചത്. ബാലകൃഷ്ണൻ നായർ കിണറ്റിൽ ചാടി ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പിതാവ് ബാലകൃഷ്ണൻ മാനസിക വിഷമത്തിലായിരുന്നു.
















