കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളമില്ലാതെ രോഗികൾ പ്രതിസന്ധിയിൽ. ഇന്ന് വൈകുന്നേരം മുതലാണ് കുടിവെള്ള പ്രതിസന്ധി ആരംഭിച്ചത്. വിവിധ ബ്ലോക്കുകളിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ താഴെ വണ്ടിയിൽ കൊണ്ടുവരുന്ന വെള്ളം ശേഖരിച്ചുവെച്ചാണ് ഉപയോഗിക്കുന്നത്.
രോഗികൾ പുറത്തുനിന്ന് ബക്കറ്റ് വാങ്ങി അതിലാണ് വെള്ളം ശേഖരിക്കുന്നത്. നാളെ രാവിലെയാണ് വെള്ളം പൂർണമായും ആശുപത്രിയിലേക്ക് എത്തുകയുളൂവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദിനംപ്രതി ആയിരത്തിലധികം രോഗികൾ എത്തുന്ന ആശുപത്രികളിൽ ഒന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ്.
Story Highlights : There is no drinking water at Kozhikode Medical College; patients in crisis
















