തിരുവനന്തപുരം വിഴിഞ്ഞത്ത് കുട്ടികളെ മറയാക്കി 21 കിലോ കഞ്ചാവു കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ബിന്ദുവിന്റെ മാതാവ് ദമയന്തി (60) എന്നിവരെയാണ് സിറ്റി ഡാന്‍സാഫ് പിടികൂടിയത്.
ഇന്നലെ രാത്രി 9.30 ക്ക് വെങ്ങാനൂര്‍ നെല്ലിവിള ക്ഷേത്രത്തിനു സമീപം ആയിരുന്നു സംഭവം. പ്രതികൾ മൂന്നു കുട്ടികളുമായി തമിഴ് നാട്ടിൽ നിന്നും കഞ്ചാവുമായി വരുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരുടെ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കുട്ടികളുമായി ഉല്ലാസ യാത്രക്ക് പോയതാണെന്നായിരുന്നു ഇവർ പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് ഡിക്കിക്കുള്ളിലെ സ്യൂട്ട്‌കെയ്സില്‍ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെടുക്കുകയായിരുന്നു. കാർലോസിനെയും ബിന്ദുവിനെയും നേരത്തെയും കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളവർ ആണ്.
















