ഭക്തജനങ്ങളുടെ വികാരവും പൊതുജന താല്പര്യവും മാനിച്ചുകൊണ്ട്, ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടികളുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ കെ.ജി.എം.ഒ.എ. ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോര്‍ജുമായും കേന്ദ്രമന്ത്രിസുരേഷ് ഗോപിയുമായും ആയി കെ ജി എം ഒ എ സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചകളുടേയും, അക്രമ സംഭവത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലുമാണ് ഈ തീരുമാനം. കൂടാതെ, നാളെ മുതല്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഔട്ട്പേഷ്യന്റ് സേവനങ്ങള്‍ പുനരാരംഭിക്കുന്നതാണ്.
?അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ സംഘടന ശക്തമായി അപലപിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സംഘടന തയ്യാറല്ല. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിയും അംഗീകരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ജില്ലയില്‍ തുടരുന്ന നിസ്സഹകരണ സമരം ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകും.?ആശുപത്രി ആക്രമണത്തിന് ഉത്തരവാദികളായ ബാക്കി കുറ്റവാളികളെക്കൂടി ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍, വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.
















