തിരുവനന്തപുരം വർക്കലയിൽ ഭാര്യ മാതാവിനെ ബലാത്സംഗം ചെയ്യാൻ ശ്രമം. സംഭവത്തിനുശേഷം പ്രതി ഒളിവിൽ ആണ് .
ഈ കഴിഞ്ഞ 18 തീയതി ആയിരുന്നു സംഭവം നടന്നത്. 52 കാരിയായി സ്ത്രീ ഉടൻ തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല ഇതോടെ സംഭവം പുറത്തറിയുകയായിരുന്നു.
ഭാര്യ വീട്ടിൽ ഇല്ലാത്ത സമയത്ത് അമ്മായിയമ്മയുടെ മുറിയിലേക്ക് കയറിച്ചെന്ന് ഇയാൾ വാ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ സ്ത്രീ ബഹളം വെച്ച് കുതറി ഓടി രക്ഷപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















