സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. 1,18,480 രൂപയാണ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 14,810 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഒരു പവന് 400 രൂപയുടെയും ഒരു ഗ്രാമിന് 50 രൂപയുടെയും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 97,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 12,165 രൂപയും. പവന് 320 രൂപയുടെയും ഗ്രാമിന് 40 രൂപയുടെയും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ വെള്ളിയുടെ വിലയില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമായിരുന്ന വെള്ളിവില ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2,800 രൂപയുമായി കുറഞ്ഞിട്ടുണ്ട്.
















