സ്‌കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കം മുത്തേരി ജിഎല്‍പി സ്‌കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.
മുത്തേരി സ്വദേശി വിദ്യയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുകയായിരുന്നു.
പരിക്കേറ്റ അധ്യാപികയുടെ തലയ്ക്ക് 3 തുന്നലുണ്ട്. ഉച്ച ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയത്താണ് അപകടം നടന്നത്.
















