ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജുവിന് ജാമ്യം. ദ്വാരപാലകപ്പാളി കേസിലാണ് കൊല്ലം വിജലൻസ് കോടതി ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളി കേസിൽ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ബൈജു ഇന്ന് തന്നെ ജയിൽ മോചിതനാകും.
അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാട്ടിയാണ് ബൈജു ജാമ്യഹർജി നൽകിയത്.
ഇന്നലെ വാദം കേട്ട കോടതി ഇന്ന് വിധി പറയാൻ മാറ്റുകയായിരുന്നു.
















