തെഹ്റാൻ: ഇസ്രയേലും യുഎസും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇറാനിലെ എലമെന്ററി സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 85 കുട്ടികൾ കൊല്ലപ്പെട്ടു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മിനാബിലെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാനിലെ ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആണവ നയങ്ങളുടെ പേരിൽ എന്നു പറഞ്ഞ് ഇറാനെ ആക്രമിക്കുമ്പോഴും നെതന്യാഹു ലക്ഷ്യം വയ്ക്കുന്നത് ഇറാനിലെ കുഞ്ഞുങ്ങളെയാണെന്ന് തെളിയിക്കുന്നതാണ് സ്കൂളിന് നേരെയുള്ള ആക്രമണം ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഇന്ന് പകലാണ് ഇസ്രയേലിൻറെയും അമേരിക്കയുടെയും സംയുക്ത ആക്രമണം ആരംഭിച്ചത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസുകൾക്ക് സമീപവും ആക്രമണം നടന്നു. ഇസ്‌ഫഹാൻ, ഖോം, ലോറെസ്താൻ, കരാജ്, കെർമാൻഷാ, തബ്രിസ് എന്നീ നഗരങ്ങളിലും ആക്രമണം നടന്നതായി ഇറാന്റെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
















