സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഇന്ന് ഗ്രാമിന് 400 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,26,920 രൂപയായി ഉയർന്നു. ഗ്രാമിന് 15,865 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന വിലക്കയറ്റം സാധാരണക്കാരെയും നിക്ഷേപകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
















