അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം നാല് യുഎസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്. മൂന്ന് പേരായിരുന്നു ഇന്നലെ കൊല്ലപ്പെട്ടത്. പരുക്കേറ്റവരിൽ നാലാമത്തെ അമേരിക്കൻ സൈനികൻ കൂടി ഇന്ന് മരിച്ചു.ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ കൊല്ലപ്പെട്ടത് 4 അമേരിക്കൻ സൈനികരാണ്. ഇറാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാലാമത്തെ സൈനികനും ഇന്ന് മരണത്തിന് കീഴടങ്ങിയെന്ന് യുഎസ് സെന്റ്കോം അറിയിച്ചു.
“ഇറാന്റെ പ്രാരംഭ ആക്രമണങ്ങളിൽ ഗുരുതരമായി പരുക്കേറ്റ നാലാമത്തെ സൈനികൻ ഒടുവിൽ മരണമടഞ്ഞു. പ്രധാന പോരാട്ട പ്രവർത്തനങ്ങൾ തുടരുന്നു, ഞങ്ങളുടെ പ്രതികരണ ശ്രമം തുടരുകയാണ്” എന്ന് സെന്റ്കോം കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ വിവരങ്ങൾ അവരുടെ കുടുംബങ്ങളെ അറിയിക്കുമെന്ന് സൈന്യം അറിയിച്ചു.
Story Highlights : U.S. military confirms 4 troops killed in Iran war
















