ഇറാൻ ആക്രമണത്തിൽ യു.എ.ഇയിൽ 10 പേർക്ക് കൂടി പരുക്ക്. ഇതുവരെ പരുക്കേറ്റവരുടെ എണ്ണം 68 ആയി. ഇന്ന് 148 ഡ്രോൺ ആക്രമണങ്ങൾ നടന്നു. 9 ബാലിസ്റ്റിക് മിസൈലുകളും, 6 ക്രൂയിസ് മിസൈലുകളും യു.എ.ഇയിലെത്തി. ഇറാന്റെ രണ്ട് ഫൈറ്റർ ജെറ്റുകൾ വെടിവെച്ചിട്ടെന്ന് ഖത്തർ. ഏഴ് ബാലിസ്റ്റിക് മിസൈലുകൾ വീഴ്ത്തിയെന്നും അഞ്ച് ഡ്രോണുകൾ തടഞ്ഞെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദിയിൽ സുരക്ഷാ നില ഭദ്രമാണെന്നും ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ വിഭാഗങ്ങൾ 24 മണിക്കൂറും കർമ്മനിരതർ. വ്യാജ സന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിക്കരുതെന്ന് കർശന നിർദേശം നൽകി.
രാജ്യത്തെ എല്ലാ മേഖലകളിലും ദൈനംദിന പ്രവർത്തനങ്ങൾ പതിവുപോലെ നടക്കുന്നുണ്ട്. ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളുടെയും തീർഥാടകരുടെയും സുരക്ഷയ്ക്ക് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നത്. സത്യസന്ധമായ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വാർത്താ ഏജൻസികളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം നിർദേശം നൽകി. അതേസമയം ഗൾഫ് രാജ്യങ്ങളിൽ നിന്ന് കുട്ടികൾ, രോഗികൾ ഗർഭിണികൾ എന്നിവരെ ഒഴിപ്പിക്കുമെന്ന് ജർമൻ വിദേശകാര്യമന്ത്രാലയം. റിയാദ്, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ അയക്കും. മിഡിൽ ഈസ്റ്റ് മേഖലയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുവെന്ന് ഡിജിസിഎ അറിയിച്ചു.
ഇറാൻ ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച വിമാന സർവിസുകൾ ഭാഗികമായി പുനഃരാരംഭിക്കുന്നു. ദുബായ്, അബുദാബി മാനത്താവളങ്ങളിൽ നിന്ന് പരിമിതമായ സർവിസുകൾ ആരംഭിച്ചു. അബുദബിയിൽനിന്നുള്ള എത്തിഹാദ് വിമാനം ഡൽഹയിലെത്തി. ദുബൈയിൽ നിന്നുള്ള എത്തിഹാദ് വിമാനം കൊച്ചി വിമാനത്താവളത്തിൽ രാത്രി 11.30 ഓടെ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് നാള മുതൽ മസ്കറ്റിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കും.
Story Highlights : Iran attack; Number of injured in UAE reaches 68
















