ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരും ദേവസ്വം ബോർഡും തിരുത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അവർ തന്നെ സമ്മതിച്ചതാണ്. അത് തെറ്റായിരുന്നുവെന്ന് തിരുത്തി കൊടുക്കട്ടെ. പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ പിന്തിരിപ്പന്മാരായി മുദ്രകുത്തി. പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു. ആചാര അനുഷ്ഠാനങ്ങളിലും മതപരമായ കാര്യങ്ങളിലും ഒരു സർക്കാരും കോടതിയും ഇടപെടേണ്ട എന്നുള്ളതായിരുന്നു കോൺഗ്രസ് നിലപാട്. ആചാര അനുഷ്ഠാനങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ മതങ്ങളിൽ നിന്ന് തന്നെ വരണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
















