കൊച്ചി: വിവാദ ചിത്രം ‘കേരള സ്റ്റോറി 2 ബിയോണ്ട്’ എന്ന സിനിമയുടെ പേരിൽനിന്ന് ‘കേരള’ എന്നത് നീക്കണമെന്ന ആവശ്യവുമായി പൊതുതാൽപര്യ ഹർജി.
യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്ന വിവാദ കഥ പറയുന്ന ചിത്രത്തിന്റെ പേരിൽ നിന്ന് ‘കേരള’ എന്നത് നീക്കാൻ ഉത്തരവിടണമെന്നും സാങ്കൽപിക കഥയാണെന്ന് എഴുതികാണിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്. കെ സി ചന്ദ്രമോഹനൻ അടക്കമുള്ളവരാണ് ഹർജിക്കാർ. ഹർജി അടുത്ത ദിവസം കോടതിയുടെ പരിഗണനയിൽ വരും.
















