സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് പവന് 2280 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 1,20,640 രൂപയായി. ഗ്രാമിന് 285 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ 15,080 രൂപയാണ് ഒരു ഗ്രാമ സ്വർണത്തിന്റെ വില.
ഇന്നലെ രണ്ടുതവണയാണ് സ്വർണ വില 2,120 രൂപയാണ് കുറഞ്ഞത്. ഇസ്രായേൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് 8,440 രൂപ പവന് വർധിച്ചിരുന്നു. എന്നാൽ, തുടർദിവസങ്ങളിൽ സ്വർണവില കുത്തനെ തിരിച്ചിറങ്ങിയത്.
















