എറണാകുളം പള്ളുരുത്തിയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയിരുന്ന പ്രതി പിടിയിൽ. പള്ളുരുത്തി പൈപ്പ് ലൈൻ റോഡിൽ ചക്കളത്ത് പറമ്പിൽ റോബിൻ ഡിസിൽവയാണ് (53) പിടിയിലായത്.
11 മാസം മുമ്പ് ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം പ്രതി ഒളിവിൽ ആയിരുന്നു. കോഴിക്കോട്, മലപ്പുറം എന്നിങ്ങനെ വിവിധ ജില്ലകളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ . പോലീസ് അന്വേഷണത്തിൽ പ്രതി കലൂർ പള്ളിയിൽ മിക്കപ്പോഴും വരാറുണ്ടെന്ന് അറിയുകയും പള്ളുരുത്തി പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.
















