തൃശ്ശൂരിൽ യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. തൃശ്ശൂർ ചേർപ്പ് സ്വദേശി അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ്‌ചെയ്തത്. രണ്ട യുവതികളാണ് ഇയാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
അജ്മൽ തൃശൂർ കുറുക്കഞ്ചേരിയിലെ ഒരു ജിംനേഷ്യത്തിലെ പരിശീലകനാണ്. ഇയാൾ രണ്ട് യുവതിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. ഇത് യുവതികൾക്ക് അറിയില്ലായിരുന്നു. അടുത്തിടെയാണ് അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് രണ്ടുപേരും തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
യുവതികളിൽ ഒരാളെ പ്രതി മദ്യം നൽകിയാണ് പീഡിപ്പിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് ചേർപ്പ് പോലീസ് സ്‌റ്റേഷനിൽ നേരത്തെയും ഉണ്ട്.
















