അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്ക് പിഴ. റാഞ്ചിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചു അമിത വേഗത്തിൽ വാഹനം ഓടിച്ചതിന് തുടർന്നാണ് 1000 രൂപ പിഴ ഈടാക്കിയത്.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരം ധോണിക്ക് ഇ-ചലാൻ നൽകുകയായിരുന്നു. അതെ സമയം ധോണി ഏത് വാഹനം ആണ് ഓടിച്ചത് എന്ന ഇതുവരെ പുറത്തു വന്നിട്ടില്ല.
















