സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് അന്തരിച്ച ഹാസ്യനടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധിയുടെ മരണശേഷം അഭിനയത്തിലേക്ക് തിരിഞ്ഞ രേണുവിന് കടുത്ത വിമർശനങ്ങളും ട്രോളുകളുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് അവർ വിമർശനങ്ങളെ കാറ്റിൽപ്പറത്തി കരുത്തോടെ മുന്നോട്ട് നീങ്ങി. ഇപ്പോഴിതാ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ രേണു സുധി വീണ്ടും വിവാഹിതയാകാൻ ഒരുങ്ങുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തനിക്കിനി ഒരു കൂട്ട് വേണമെന്ന ആഗ്രഹം രേണു പരസ്യമായി പങ്കുവെച്ചത്.
“ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന എന്നെ നോക്കുന്ന എന്‍റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണം എന്ന് തോന്നി തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുവാ..”, എന്നാണ് രേണു സുധി കുറിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മലയാളം ടെലിവിഷൻ, സ്റ്റേജ്, സിനിമ താരവും ഹാസ്യനടനും മിമിക്രി താരവുമായിരുന്നു കൊല്ലം സുധി. റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് എത്തിയ സുധി 2023ലുണ്ടായ വാഹാനാപകടത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ജൂണ്‍ 5ന് പ്രോഗ്രാം കഴിഞ്ഞ് തിരികെ വരുമ്പോള്‍ തൃശൂര്‍ കയ്പമംഗലത്ത് വച്ച് അപകടം നടക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിക്കപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കറ്റ സുധിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















