കൊല്ലത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ നടന്ന സംഘർഷത്തിൽ 18 കാരന് ക്രൂരമർദനം. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് (18) മർദ്ദനമേറ്റത്. യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയതായിരുന്നു ഹരികൃഷ്ണനും സഹോദരനും. ഇവരെ ഒരു സംഘം ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഹരികൃഷ്ണനെ തലക്ക് അടിക്കുന്നതും അടിയേറ്റു വീഴുന്നതും എല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ രണ്ടു പേരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇനിയും നാലു പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
















