ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കണക്കുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.
കണക്കുകൾ ഹാജരാക്കാൻ കോടതി അനുവദിച്ച ഒരാഴ്ചത്തെ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബോർഡിന്റെ ഈ നീക്കം.
വരവ് ചെലവ് വിവരങ്ങൾക്കൊപ്പം സംഗമവുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ രേഖകളും കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്.
കഴിഞ്ഞ ആഴ്ച ഈ കേസ് പരിഗണിച്ചപ്പോൾ, കണക്കുകൾ തയ്യാറാക്കി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത്രയും ദീർഘമായ സമയം അനുവദിക്കാൻ കോടതി തയ്യാറായില്ല.
ഒരാഴ്ചയ്ക്കകം തന്നെ കൃത്യമായ കണക്കുകൾ ഹാജരാക്കണമെന്ന് കർശന നിർദ്ദേശം നൽകിയ കോടതി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
















