അസമില്‍ സുഖോയ് യുദ്ധവിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. റഡാറില്‍ നിന്ന് ബന്ധം നഷ്ടമായതായി വിവരം. വ്യോമസേന പരിശോധന തുടരുകയാണ്. അസമിലെ ജോര്‍ഹട്ടിന് സമീപമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കുന്നിന്‍ പ്രദേശത്ത് യുദ്ധവിമാനം തകര്‍ന്നുവീണതായയാണ് സൂചന.
വിദൂരസ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടാണ്. ഉഗ്രസ്‌ഫോടനശബ്ദം കേട്ടതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ജോര്‍ഹാട്ട് വ്യോമത്താവളത്തില്‍ നിന്നാണ് വിമാനം പറന്നു പൊങ്ങിയത്. 7.42ഓടെയാണ് അവസാനം ബന്ധപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. തിരച്ചിലും രക്ഷാ ദൗത്യവും ആരംഭിച്ചു.
Story Highlights : Sukhoi Su-30MKI fighter jet has gone missing in Assam
















