പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾ വ്യോമമേഖല തുറന്നതോടെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഗൾഫിലേക്കുള്ള സർവീസുകൾ പുനഃക്രമീകരിച്ചു.
ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6) സര്‍വീസ് നടത്തും.
കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് മസ്കത്തിലേക്ക് സര്‍വീസുണ്ടാകും. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.
സംഘർഷം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇന്നലെ വരെ 2,300ലേറെ വിമാനസർവീസുകൾ മുടങ്ങിയെന്നാണ് വിവരം. ഇതിൽ 1,700ലേറെ സർവീസുകൾ ഇന്ത്യ കമ്പനികളുടേതും ബാക്കി വിദേശകമ്പനികളുടേതുമാണ്.
















