കാനഡയിലെ സമൂഹമാധ്യമ ഇൻഫ്ലുൻസറും ഇന്ത്യൻ വംശജയുമായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ നാൻസി ഗ്രെവാൾ (45) ആണ് കാനഡയിലെ ഒന്റാറിയോയിലെ ലസല്ലെയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം മൂന്നാം തീയതിയായിരുന്നു സംഭവം. ആഴത്തിലുള്ള മുറിവുകളോടെ കണ്ടെത്തിയ ഇവരെ ഉടൻ തന്നെ പോലീസ് ആശുപത്രിയിൽ എത്തിച്ചേക്കിലും രക്ഷിക്കാനായില്ല. നാൻസി ഖലിസ്ഥാൻ പ്രസ്ഥാനത്തിനും നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനുമെതിരെ സമൂഹ മാധ്യമത്തിലൂടെ കടുത്ത വിമർശനം നടത്താറുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇവർക്ക് വധഭീഷണി വരെ ലഭിച്ചിരുന്നു.
കാനഡയിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ നാൻസി അവിടെ തന്നെ രണ്ടു കമ്പനികൾക്കായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോകളും ചെയ്തിരുന്നു.
















