സ്ത്രീകളുടെ രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിന് കേരള പോലീസ് ആവിഷ്‌ക്കരിച്ച ‘നിര്‍ഭയ നിശ’ എന്ന പദ്ധതിയുടെ ഭാഗമായി സിറ്റി പോലീസ് നിര്‍ഭയയും പാട്ടിന്റെ കൂട്ടുകാരുടെ വനിതാ വിഭാഗദമായ വാനമ്പാടികളും സംയുക്തമായി അന്താരാഷ്ട്രാ വനിതാ ദിനത്തില്‍ രാത്രി യാത്ര നടത്തുന്നു. നാളെ രാത്രി 12 കഴിഞ്ഞ് ഒരു മിനിട്ടിന് 100 വനിതകള്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒറ്റയ്ക്ക് നടക്കുന്നു. പുലര്‍ച്ചെ ഒരു മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ സിറ്റിപോലീസ് വനിതാ സെല്‍ സി.ഐ കവിത വനിതാദിന സന്ദേശം നല്‍കും.
പരിപാടി ഉദ്്ഘാടനം ചെയ്യുന്നത് സിറ്റിപോലീസ് കമ്മിഷണര്‍ കാര്‍ത്തിക് കെ. ആണ്. കിഴക്കേക്കോട്ടയിലെ ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള പാട്ടിന്റെ കൂട്ടുകാരുടെയും വാനമ്പാടിയുടെയും ഓഫീസിനു സമീപത്താണ് ഉദ്ഘാനം നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകളും മാര്‍ച്ച് ഏഴിന് (നാളെ രാത്രി 10 മണിക്ക് മുന്‍പ് ) പാട്ടിന്റെയും കൂട്ടുകാരുടെയും വാനമ്പാടികളുടെയും ഓഫീസിന്റെ അടുത്ത് എത്തിച്ചേരേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വാനമ്പാടികളുടെയും പാട്ടിന്റെ കൂട്ടുകാരുടെയും രക്ഷാധികാരി Dr. ബി. വേണുഗോപാലന്‍ നായര്‍, വാനമ്പാടികളുടെ പ്രസിഡന്റ് അനിതാമ്മ, സെക്രട്ടറി സരിതാ പൈ, ട്രഷറര്‍ സുനിത കുമാരി, വാനമ്പാടികള്‍ ഒഫീഷ്യല്‍ മെമ്പര്‍ സെറീന ഷാനവാസ്, പാട്ടിന്റെ കൂട്ടുകാരുടെ ജനറല്‍ സെക്രട്ടറി നസീര്‍ മണക്കാട് എന്നിവര്‍ പങ്കെടുത്തു.
















