ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളികളുടെ പട്ടിക ഒരിക്കല്‍ക്കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് സഞ്ജു. 14.8 മില്യണ്‍ ആണ് അദ്ദേഹത്തിന്റെ ഫോളോവേഴ്സ്. അതായത് 1.4 കോടി ഫോളോവേഴ്സ്. അതേസമയം പട്ടികയില്‍ സഞ്ജുവിനേക്കാള്‍ മുന്നില്‍ നടൻ ദുല്‍ഖര്‍ സല്‍മാനാണ്.
ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ള ദുല്‍ഖറിന് സഞ്ജുവിനേക്കാള്‍ ഒരു മില്യണ്‍ ഫോളോവേഴ്സ് ആണ് ഉള്ളത്. അതായത് 15.8 മില്യണ്‍. എന്നാല്‍ ഇവരേക്കാളൊക്കെ മുന്നില്‍ ലിസ്റ്റിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ രണ്ട് വനിതാ ചലച്ചിത്ര താരങ്ങളാണ്. കീര്‍ത്തി സുരേഷും അനുപമ പരമേശ്വരനുമാണ് അത്. കീര്‍ത്തി സുരേഷ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 18.8 മില്യണ്‍ ആണ് കീര്‍ത്തി സുരേഷിന് ഇന്‍സ്റ്റയിലുള്ള ഫോളേവേഴ്സ്. രണ്ടാം സ്ഥാനത്തുള്ള അനുപമ പരമേശ്വരന് ആവട്ടെ 16.6 മില്യണും. ഈ ഞായറാഴ്ചയാണ് ന്യൂസിലന്‍ഡുമായുള്ള ടീം ഇന്ത്യയുടെ ഫൈനല്‍. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ ഫോമില്‍ ആയിരുന്നതിനാല്‍ത്തന്നെ സഞ്ജുവില്‍ ടീമിനും ആരാധകര്‍ക്കുമുള്ള പ്രതീക്ഷ വലുതാണ്. ഫൈനലില്‍ക്കൂടി മികച്ച പ്രകടനം പുറത്തടുത്താല്‍ ഈ ലിസ്റ്റില്‍ സഞ്ജു ഇനിയും മുന്നേറുമെന്ന് ഉറപ്പാണ്.
















