ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിത സുപ്രീംകോടതിയില്‍. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആദ്യപരാതിക്കാരി വ്യക്തമാക്കുന്നു. ജാമ്യ വേളയില്‍ ഹൈക്കോടതി മിനി ട്രയല്‍ നടത്തി.
ഇത് നിയമവിരുദ്ധമാണ്. സമ്മതമില്ലാതെ പലവട്ടം ബലാത്സംഘം ചെയ്തു. ഗര്‍ഭിണി ആയിരിക്കെ ഒരിക്കല്‍ പോലും സമാധാനം നല്‍കിയിട്ടില്ല. അബോര്‍ഷന് സ്വയം സന്നദ്ധ ആയിരുന്നില്ല. ഭീഷണിയിലൂടെ സമ്മതിപ്പിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
















