നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം എന്ന് യുഎൻഎയുടെ അഖിലേന്ത്യാ പ്രസിഡൻ്റ് ജാസ്മിൻ ഷാ.
28000 രൂപ അടിസ്ഥാന ശമ്പളമാക്കി കരട് വിജ്ഞാപനം ഇറക്കിയാലും പരാതികൾ നൽകാനുള്ള സമയമുണ്ടെന്നും കരട് വിജ്ഞാപനം ഇറക്കി കഴിഞ്ഞാൽ സമരം ആശുപത്രിമാനേജ്‌മെന്റുകൾക്ക് എതിരേയാക്കും എന്നും 40000 രൂപ നൽകാൻ തയ്യാറാകുന്ന മാനേജ്മെന്റുകളെ സമരത്തിൽ നിന്നും ഒഴിവാക്കും എന്നും ജാസ്മിൻ ഷാ പറഞ്ഞു.
തൊഴിൽ മന്ത്രിയുടെ പ്രസ്താവനയെ പറ്റിയും ജാസ്മിൻ കൂട്ടിച്ചേർത്തു.. സമരം രാഷ്ട്രീയപ്രേരിതമാണെന്ന തൊഴിൽ മന്ത്രിയുടെ പ്രസ്താവന വിവരക്കേടാണെന്നും യുഡിഎഫ് ഭരണകാലത്ത് യുഎൻഎ യുടെ സമരപന്തലിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ വന്നിരുന്നിട്ടുണ്ടെന്നും ജാസ്മിൻ ഷാ പറഞ്ഞു.
















