തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതാക്കളും അണികളും വ്യക്തിപരമായി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെരുവ് ഗുണ്ടകളുടെ ഭാഷയാണ് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ ഉപയോഗിച്ചത്. ഖാർഗെ ഇതിനുമുമ്പും സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ സംസ്കാരത്തിന്റെ തുടക്കം സോണിയാ ഗാന്ധിയിൽ നിന്നാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.















