കോന്നി എൻഎസ്എസ് കോളേജിൽ സീനിയർസിനെ ബഹുമാനിച്ചില്ലെന്നു പറഞ്ഞു വിദ്യാർത്ഥിക്ക് ക്രൂര മർദനം. ഒന്നാം വർഷം വിദ്യാർത്ഥിയും എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ സോനു സുനിലിനാണ് മർദനമേറ്റത്. കോളേജിലെ സീനിയർ വിദ്യാർത്ഥിയും എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായ ഫിർദൗസും സീനിയർ വിദ്യാർത്ഥിയായ അഭിയാനും ചേർന്നാണ് മർദിച്ചത്.
ഇന്നലെ ഉച്ചക്കാണ് സംഭവം നടക്കുന്നത്. ഓരോ പ്രശ്നങ്ങൾ പറഞ്ഞ് കോളേജിൽ റാഗിംഗ് പതിവായിരുന്നു. സംഭവ ദിവസം സോനു സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞായിരുന്നു മർദിച്ചത്. 20ലധികം പേര് ചേർന്നാണ് സോനുവിനെ ക്രൂരമായി മർദിച്ചതും നിലത്തിട്ട് ചവിട്ടിയതും. തലയിലും കൈയിലും അതിക്രൂരമായി മർദിച്ചെന്ന് സോനു പരാതിയിൽ പറഞ്ഞു.
സംഭവത്തിൽ സ്കൂൾ മാനേജ്‌മന്റ് യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ഇത്തരമൊരു സംഭവം നടന്നിട്ടില്ലാത്തതുപോലെയാണ് അവരുടെ പ്രതികരണമെന്നും കുടുംബം ആരോപിക്കുന്നു. കോളേജിൽ റാഗിങ് ആരോപണവും ഉയരുന്നുണ്ട്. നിലവിൽ അഭിയാനെയും ഫിർദൗസിനെയും പ്രതിയാക്കിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
















