കാസർഗോഡ് പെരുനാൾ വസ്ത്രം വാങ്ങാനായി മാതാവിനൊപ്പം പോയ ഭിന്നശേഷിക്കാരനായ ഒൻപത് വയസ്സുകാരൻ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് –ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകൻ ഷക്കീർ ആണ് മരിച്ചത്.
ഇന്ന് രാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം നടന്നത്. മാതാവിനൊപ്പം പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനായി കാസർകോട് ടൗണിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു ഷക്കീർ. പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാണ് മാന്യയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ കുട്ടിയെ ഇടിച്ചു തെറുപ്പിച്ചത്.
കേൾവിശക്തിയും സംസാരശേഷിയുമില്ലാത്തതിനാൽ വാഹനത്തിന്റെ ശബ്ദം കേൾക്കാൻ സാധിച്ചിരുന്നില്ല. അപകടത്തിന് ഇടയാക്കിയ കാറിൽ തന്നെ ഷക്കീറിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിളിയങ്കറിലെ എംസിആർസി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
















