വിയറ്റ്നാം കപ്പലുമായി മത്സ്യബന്ധന ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
കൊല്ലം ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
ശക്തികുളങ്ങര ഹാർബറിൽ നിന്ന് ഏകദേശം 120 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു അപകടം.
ബോട്ടിലുണ്ടായിരുന്ന 11 തൊഴിലാളികളിൽ ഒമ്പത് പേരെ, ഇടിച്ച കപ്പലിൽ തന്നെ രക്ഷപ്പെടുത്തി.
എന്നാൽ തമിഴ്‌നാട്, പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല.
















