കണ്ണൂർ പഴയങ്ങാടിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. മാട്ടൂർ സൗത്ത് തങ്ങളെ പള്ളിക്ക് സമീപത്തെ വാടക കോട്ടേഴ്സിൽ കഴിയുന്ന സാജിദ് (33) ആണ് പഴയങ്ങാടി പോലീസ് പിടിയിലായത്.
കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. മാട്ടൂർ സെൻട്രലിൽ ഇയാൾ താമസിക്കുന്ന വാടക കോട്ടേഴ്സിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 2.270 ഗ്രാം എംഡിഎമ്മയും 3.200 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തത്. സാജിദ് നേരത്തെയും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.
















