മലപ്പുറം: മഞ്ചേരിയിൽ എം.എൽ.എക്കെതിരെ ഫേസ്ബുക്കിൽ അസഭ്യ കമന്റിട്ട യുവാവിന് മർദനം. എംഎൽഎ യു എ ലത്തീഫിനെതിരെയാണ് യുവാവ് അസഭ്യ കമൻ്റിട്ടത്. തുടർന്ന് എംഎൽഎയുടെ മകൻ അമീറും സംഘവും ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു. മഞ്ചേരി മുള്ളമ്പാറ സ്വദേശി കൂളിയോടൻ ലത്തീഫിനാണ് മർദനമേറ്റത്. സംഭവത്തിൽ മഞ്ചേരി പോലീസ് കേസെടുത്തു.
മഞ്ചേരി എം.എൽ.എ യുഎ ലത്തീഫിന്റെ മകൻ അമീറും സംഘവും ചേർന്നാണ് യുവാവിനെ മർദിച്ചത്. എംഎൽഎക്കെതിരെ ഫേസ്ബുക്കിൽ അസഭ്യ കമന്റിട്ടതിനെ ചൊല്ലിയാണ് മർദനം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എം.എൽ.എയുടെ മകനെ ഉൾപ്പടെ പ്രതിചേർത്താണ് മഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്.
















