കണ്ണൂർ കാഞ്ഞങ്ങാട് കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രൈവറ്റ് ബസ് ഉടമ മർദിച്ചതായി പരാതി. മൂക്കൂട് സ്വദേശി പീറ്ററിനെയാണ് (55) ആക്രമിച്ചത്. സംഭവത്തിൽ കാഞ്ഞങ്ങാടി ശബരി ബസ് ഉടമ അഭിനാഷിനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
ഇന്നലെ രാത്രി 7 40നാണ് സംഭവം നടക്കുന്നത്. കെഎസ്ആർടിസി ബസ് കൊന്നക്കാട്ടേക്ക് പോകാനായി കാഞ്ഞങ്ങാട് ബസ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് പ്രൈവറ്റ് ബസ് ഉടമ അഭിനാഷ് അവിടേക്ക് എത്തുന്നത്.
നാളെ മുതൽ തന്റെ ബസ് ഈ സമയത്ത് ഓടുന്നുണ്ടെന്ന് അതിനാൽ മറ്റൊരു ബസ്സും ഈ സമയത്ത് കാണരുതെന്നും പറഞ്ഞായിരുന്നു ആക്രമണം തുടങ്ങിയത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ മൂക്കിൽ നിന്നും ചോര വാർന്ന നിലയിലാണ് കണ്ണൂർ ഗവൺമെന്റ് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
















