സൗദി അറേബ്യയിലെ അൽ ഖർജിലുണ്ടായ പ്രൊജക്റ്റൈൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി നിഷേധിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും മരിച്ചിട്ടില്ലെന്നാണ് എംബസി അറിയിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എംബസി വക്താക്കൾ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ ഇന്ത്യൻ എംബസിയിലെ കൗൺസിലർ (സിഡബ്ല്യു) വൈ. സാബിർ ആശുപത്രിയിലെത്തി പരിക്കേറ്റയാളെ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
















