കൊച്ചിയിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയെന്ന് നടിയുടെ പരാതിയിൽ സംവിധായകന് മുൻകൂർ ജാമ്യം. മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം എസ് പൊതുവാളിനാണ് എറണാകുളം സേഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
2022 മെയ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിനിമയുടെ ചിത്രീകരണ സമയത്ത് സംവിധായകൻ ഫ്ലാറ്റിൽ അതിക്രമിച്ചുകയറി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു നടിയുടെ പരാതി.
എന്നാൽ സിനിമയുടെ നിർമ്മാണ സമയത്ത് പ്രൊഫഷണൽ സ്വഭാവമുള്ള ഇടപെടലുകൾ ആണ് നടിയുമായി ഉണ്ടായിരുന്നത് എന്നും നാല് വർഷത്തിനുശേഷം പരാതി നൽകിയത് തന്റെ പ്രതിച്ഛായ തകർക്കാൻ ആണെന്നുമാണ് സംവിധായകൻ കോടതിയിൽ ആരോപിച്ചത്.
















