ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്ന് ഓസ്ട്രേലിയയോട് അഭ്യർഥിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അവരെ തിരിച്ചയയ്ക്കുന്നത് ഭീകരമായ തെറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ ഫുട്ബോൾ ടീമിനെ ഇറാനിലേക്ക് തിരിച്ചയയ്ക്കുകയാണെങ്കിൽ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇറാനിയൻ വനിതാ ദേശീയ ഫുട്ബോൾ ടീമിനെ അവരുടെ നാട്ടിലേക്കു തിരിച്ചയയ്ക്കുന്നത് ഭീകരമായ മാനുഷിക പിഴവാണ്. അവർ അവിടെ കൊല്ലപ്പെട്ടേക്കാം. മിസ്റ്റർ പ്രധാനമന്ത്രി, അങ്ങനെ ചെയ്യരുത്, അവർക്ക് അഭയം നൽകു. നിങ്ങൾ അഭയം നൽകുന്നില്ലെങ്കിൽ യുഎസ് അവർക്ക് അഭയമൊരുക്കും– ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം ഓസ്ട്രേലിയ അഭയം നൽകിയില്ലെങ്കിൽ ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് യുഎസ് അഭയം നൽകുമെന്നാണ് ട്രംപിന്റെ നിലപാട്.
















