ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. കുടുംബതർക്കങ്ങൾക്കപ്പുറം, വിഷയത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും രാഷ്ട്രീയ പ്രത്യാഘാതങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
മന്ത്രിക്കെതിരെയുള്ള പരാതി അതീവ ഗുരുതരമാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചു.
ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തണമെന്ന കർശന നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്. ഇതേതുടർന്ന്, ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഗണേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തും.
സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ മുഖ്യമന്ത്രി, മന്ത്രിയുടെ രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
















