കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ചികിത്സ പിഴവ് . കോട്ടൂർ ചാത്തോത്ത് സതീശൻ ആണ് പരാതിയും ആയി എത്തിയിരിക്കുന്നത്. ബൈക്ക് അപകടത്തിൽ മരക്കുറ്റി കയ്യിൽ തറച്ചു കയറി ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധിക്കാതെ മുറിവ് മരുന്ന് വെച്ച് തുന്നി കെട്ടി അയച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
നവംബർ 15നാണ് കോട്ടൂർ– നടുവണ്ണൂർ റോഡിൽ വെച്ച് സതീശന് ബൈക്ക് അപകടം സംഭവിക്കുന്നത്. അപകടത്തിൽ കയ്യിൽ റോഡരികിൽ നിന്നു മരക്കുറ്റി തുളച്ചുകയറിയിരുന്നു. അപ്പോൾ തന്നെ സതീശൻ അത് ഊരിമാറ്റുകയും ചെയ്തു. ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തുകയും അവർ കോഴിക്കോട് ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് അയക്കുകയായിരുന്നു. പിറ്റേ ദിവസം ആശുപത്രിയിൽ എത്തിയപ്പോൾ മുറിവ് പരിശോധിക്കാതെ മരുന്ന് പുരട്ടി മുറിവു തുന്നിക്കെട്ടി വിടുകയാണ് ചെയ്തത്.
ഒരാഴ്ച കഴിഞ്ഞ് വീണ്ടും ആശുപത്രിയിൽ എത്തിയപ്പോൾ മുറിവ് ഉണങ്ങുമ്പോൾ വീടിനടുത്തുള്ള ക്ലിനിക്കിൽനിന്ന് ഡ്രസു ചെയ്യാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ മുറിവ് ഉണങ്ങാതെ വേദന കൂടിയപ്പോഴാണ് സതീശന് മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. അവിടെ വെച്ച് സ്കാൻ ചെയ്തു നോക്കിയപ്പോഴാണ് മുറിവിനുള്ളിൽ മരക്കഷ്ണങ്ങൾ കണ്ടെത്തിയത്.
ഉടൻ തന്നെ സതീശന് ശസ്ത്രക്രിയ നടത്തുകയും കൈയിൽ നിന്ന് അഞ്ചു സെന്റീമീറ്ററിൽ അധികം നീളത്തിലുള്ള മരക്കുറ്റിയുടെ മൂന്നു കഷ്ണങ്ങൾ പുറത്തെടുക്കുകയുമായിരുന്നു. ഇപ്പോൾ സതീശൻ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
















