എറണാകുളം രാജഗിരി കോളേജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർത്ഥിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി ആബിനർ ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. കോളേജിന് സമീപത്തെ പിജിയിലാണ് തുങ്ങി മരിച്ചത്. കൂടെ താമസിക്കുന്ന സഹപാഠികൾ ആണ് ആബിനറെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
















