പശ്ചിമേഷ്യൻ മേഖല മുമ്പെങ്ങുമില്ലാത്ത വിധം യുദ്ധത്തിന്റെ പിടിയിലാണ്. ഇറാന്റെ സൈനിക-സാമ്പത്തിക കേന്ദ്രങ്ങളെ തകർക്കാൻ അമേരിക്കയും ഇസ്രയേലും സംയുക്തമായി കടന്നാക്രമണം നടത്തുമ്പോൾ, ഇതിന് മറുപടിയായി അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ഇപ്പോൾ മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നത്.
കഴിഞ്ഞ ദിവസം സൗദി അറേബ്യയിലും ബഹ്‌റൈനിലും ഇറാന്‍ ആക്രമണം നടത്തി. ബഹ്‌റൈനിലും സൗദി അറേബ്യയിലും എണ്ണപ്പാടങ്ങളിലാണ് ഇറാന്റെ ആക്രമണം. മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കി.
ബഹ്‌റൈനില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദേശം.
സൗദിയിലെ ഇറാന്‍ ആക്രമണത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ അപലപിച്ചു. സൗദി വിദേശകാര്യ മന്ത്രിയുമായി മാര്‍ക്കോ റൂബിയോ സംസാരിക്കുകയും ചെയ്തു.
















