പാലക്കാട് തീവണ്ടിയിൽ നിന്ന് യുവാവ് വീണു മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. തമിഴ്‌നാട് ഗൂഡല്ലൂർ കെ.കെ.നഗർ സ്വദേശി മുകേഷ് (മനോത്ത്-22) ആയിരുന്നു കഴിഞ ദിവസം തീവണ്ടിയിൽ നിന്ന് വീണു മരിച്ചത്. ആദ്യം അപകടമാണെന്ന് തോന്നിയാക്കിലും പിന്നീട് നടന്ന അന്വേഷണത്തിൽ ഇയാളോടൊപ്പം ജോലി ചെയുന്ന തമിഴ്‌നാട് ഗൂഡല്ലൂർ സ്വാദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഞായറാഴ്ച രാത്രി പത്തരയോടെ കണ്ണൂർ-യശ്വന്ത്പുർ എക്‌സ്പ്രസിൽ ആണ് സംഭവം നടക്കുന്നത്. മംഗളൂരുവിലെ റബ്ബർത്തോട്ടത്തിൽ തൊഴിലാളികളായിരുന്നു മുകേഷും അറസ്റ്റിലായ ആളും. മംഗളൂരുവിലെ പണികഴിഞ്ഞതിനാൽ കോയമ്പത്തൂരിൽ മറ്റ് ജോലി അന്വേഷിക്കാനായി തിരിച്ചതായിരുന്നു ഇരുവരും. ഇവരോടൊപ്പം അറസ്റ്റിലായ യുവാവിന്റെ മകളും ഭാര്യയും ഉണ്ടായിരുന്നു. ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു യാത്ര.
ട്രെയിൻ പാലക്കാട് ജങ്ഷൻ പിന്നിട്ടശേഷം തങ്ങളോടൊപ്പം ഇരുന്ന മകളെ കാണാത്തതിനെ തുടർന്ന് വാതിക്കൽ ചെന്ന് നോക്കിയപ്പോഴായിരുന്നു മുകേഷും മകളും ഒരുമിച്ചു ഇരിക്കുന്നത് കാണുന്നത്. ഇതിൽ ദേഷ്യം വന്ന പ്രതി മുകേഷുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. അവസാനം ദേഷ്യം വന്നപ്പോൾ പ്രതി മുകേഷിനെ ട്രെയിനിൽ നിന്ന് ചവിട്ടി താഴെ ഇടുകയായിരുന്നു.
മുകേഷ് പ്രതിയുടെ പ്രായപൂർത്തിയാകാത്ത മകളോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ മുകേഷിനെതിരെ പോക്‌സോ കേസ് ചുമത്തി. മുകേഷ് ട്രെയിനിൽ നിന്ന് വീണത് മനസിലാക്കിയ യാത്രക്കാർ ട്രെയിൻ വലിച്ചു പോലീസിൽ വിവരമറിയിക്കുകയായിടുന്നു.
ഞായറാഴ്ച തന്നെ മുകേഷിനായി റെയിൽവേ പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ എവിടെയാണ് വീണത് എന്ന് കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ രാവിലെയാണ് കാഞ്ഞിരക്കടവ് പുഴയോടുചേർന്നുള്ള സ്ഥലത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കോയമ്പത്തൂരിൽ വെച്ചാണ് പ്രതി പിടിയിലാകുന്നത്. സംഭവ ദിവസം ഇയാൾ മദ്യപിച്ചിരുന്നു. ഇയാൾക്കെതിരേ കൊലപാതകക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















