കെട്ടിടത്തിൽ നിന്നും വീണ് 13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരന് ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി. നോയിഡ സ്വദേശി ഹരീഷ് റാണക്കാണ് (32) ദയാവധത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. തന്റെ മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
2013 ഓഗസ്റ്റ് 20 നാണ് ഹരീഷ് റാണ നാലാം നിലയിൽനിന്നു വീണ് കോമയിൽ ആയത്. നിലയിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് കഴിയുന്നത്. ശരീരത്തിലാകെ മുറിവുകളുമായി ട്യൂബിലൂടെ ഭക്ഷണം നൽകി ഓക്സിജൻ ട്യൂബിലൂടെയാണ് ജീവൻ നിലനിർത്തി പോകുന്നത്.
ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്ഥയിലാകുന്നവർക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിർത്തിയുള്ള മരണം സാദാരണ അനുവദിക്കാറുള്ളത്. എന്നാൽ ഇടയിൽ ആദ്യമായാണ് ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നും ഇൻജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം അനുവദിക്കുന്നത്.
















