വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഇല്ലെന്ന നിലപാട് വ്യക്തമാക്കി കെ സി വേണുഗോപാൽ. താൻ മത്സരിക്കുമെന്നത് വെറും ഊഹാപോഹങ്ങൾ ആണെന്നും തന്റെ നിലപാട് പല തവണ വെക്തമാക്കിയതാണെന്നും വേണുഗോപാൽ മാധ്യമങ്ങളോടായി പ്രതികരിച്ചു.
മറ്റു എംപിമാർ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. കൂടാതെ ഒരാൾക്ക് മത്സരിക്കാൻ ആഗ്രഹമുണ്ട് എന്നത് തെറ്റല്ല, എന്നാൽ തീരുമാനം പാർട്ടി നയങ്ങൾക്ക് അനുസരിച്ചായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഷമാ മുഹമ്മദിന് സീറ്റ് കൊടുക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ ചിരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. സ്ഥാനാർത്ഥി നിർണ്ണയത്തിന്‍റെ രണ്ടാംഘട്ട ചർച്ചകൾ മറ്റന്നാൾ മുതൽ ആണ് തുടങ്ങുക. അതിന് ശേഷം മാത്രമേ ആരൊക്കെ മത്സരിക്കും എന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളു.
















