തിരഞ്ഞെടുപ്പ് കഴിയും വരെ സോളാർ കേസ് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളി കോടതി. കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. സോളാർ കത്തിൽ കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തത് ഗൂഢാലോചനയാണ് എന്ന് കാണിച്ച് നൽകിയ ഹർജിയിലാണ് നടപടി.
സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ നാല് പേജ് കൂട്ടിച്ചേർത്തു എന്ന് കാണിച്ചു കൊണ്ടുള്ള പരാതിയിലാണ് കോടതി നടപടികൾ നടക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് കഴിയും വരെ കോടതി നടപടികൾ നിർത്തിവയ്ക്കണം എന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം. ഇതാണ് കോടതി തള്ളിയത്.
















