Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

അമേരിക്കയ്ക്ക് എതിരേ ‘ഫിനാന്‍ഷ്യല്‍ ന്യൂക്ലിയര്‍ വെപ്പണ്‍’ ?: നാലു രാജ്യങ്ങളുടെ ശക്തമായ സാമ്പത്തിക പ്രതിരോധം; ഏതൊക്കെയാണാ രാജ്യങ്ങള്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 12, 2026, 11:22 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകം തന്നെ ഡോളറിന്റെ മൂല്യത്തിനനുസരിച്ച് തിരിയുമ്പോള്‍ അമേരിക്കയുടെ അപ്രമാധിത്തം തകര്‍ത്ത് തരിപ്പണമാക്കാനൊരുങ്ങി നാല് രാജ്യങ്ങളുടെ സംയുക്ത സാമ്പത്തിക പ്രതിരോധം. യുദ്ധങ്ങള്‍ ആയുധവും ആള്‍ബലവും കൊമ്ടുമാത്രമല്ല നടത്തുന്നത്. സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ടും നടത്തപ്പെടാറുണ്ട്. അമേരിക്ക ഇത്തരം ഉപരോധ യുദ്ധങ്ങള്‍ നിരവധി നടത്തിയിട്ടുമുണ്ട്. അതെല്ലാം ഡോളറിന്റെ ശക്തി ലോകമാകെ പിടിച്ചടക്കിയതു കൊണ്ടു കൂടിയണ്. ഇതിനെതിരേയാണ് ചൈനയും റഷ്യയും ഇറാനും ഉത്തര കൊറിയയും പ്രതിരോധം തീര്‍ക്കാന്‍ തയ്യാറെടുക്കുന്നത്. ഡോളറിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു സാമ്പത്തിക ക്രമം കൊണ്ടു വരാനുള്ള നീക്കമാണ് നാല്‍വര്‍ രാജ്യങ്ങളും ആസൂത്രണം ചെയ്തിരിക്കുന്നത്.

അമേരിക്കയുടെ ആഗോളാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ പോന്ന ഒരു ‘ഫിനാന്‍ഷ്യല്‍ ന്യൂക്ലിയര്‍ വെപ്പണ്‍’ എന്നാണ് വിദഗ്ധര്‍ ഈ ഡിജിറ്റല്‍ നീക്കത്തെ വിളിക്കുന്നത്. പതിറ്റാണ്ടുകളായി അമേരിക്ക ലോകരാജ്യങ്ങളെ നിയന്ത്രിച്ചിരുന്നത് യുദ്ധവിമാനങ്ങള്‍ കൊണ്ടല്ല മറിച്ച് ആഗോള വ്യാപാരത്തിന്റെ നട്ടെല്ലായ ‘സ്വിഫ്റ്റ്’ എന്ന ബാങ്കിംഗ് ശൃംഖലയിലൂടെയാണ്. ഒരു രാജ്യത്തെ ഈ സംവിധാനത്തില്‍ നിന്ന് പുറത്താക്കിയാല്‍ ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശ്വാസം മുട്ടി മരിക്കും. എന്നാല്‍, റഷ്യയും ഇറാനും ചൈനയും ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഡിജിറ്റല്‍ പേയ്മെന്റ് സിസ്റ്റം ഈ മാരകമായ ഉപരോധങ്ങളെ അപ്രസക്തമാക്കുന്നു.

ചൈനയും റഷ്യയും ഇറാന്‍നും ഉത്തര കൊറിയയും കൈകോര്‍ക്കുമ്പോള്‍ അത് വെറുമൊരു സൈനിക കൂട്ടായ്മ മാത്രമല്ല മറിച്ച് അമേരിക്കന്‍ ഡോളറിന്റെ ഏകപക്ഷീയമായ ആധിപത്യത്തിനാണ് അന്ത്യം കുറിക്കുന്നത്. ഇതൊരു സാമ്പത്തിക പ്രതിരോധം കൂടിയാണ്. തോക്കുകളെക്കാളും മിസൈലുകളെക്കാളും മാരകമായ സ്വര്‍ണ്ണത്തിന്റെ പിന്‍ബലമുള്ള ഡിജിറ്റല്‍ കറന്‍സി എന്ന രഹസ്യ ആയുധവുമായി ഈ നാല് രാജ്യങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ അമേരിക്കയെ പോലും ഞെട്ടിച്ചു കഴിഞ്ഞു. ഇറാനെതിരേയുള്ള അമേരിക്കയുടെ സൈനിക നീക്കത്തിന്റെ കാരണങ്ങളിലൊന്ന് ഇതുതന്നെയാണ്. പാശ്ചാത്യ ഉപരോധങ്ങളെ വെറും കടലാസ് തുണ്ടുകളാക്കി മാറ്റുന്ന ഈ ‘ഡിജിറ്റല്‍ യുദ്ധം’ ആധുനിക ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു പുതിയ ശീതയുദ്ധം കൂടിയാണ് തുടങ്ങിവെച്ചിരിക്കുന്നത്.

ഈ പുതിയ ക്രമത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സുതാര്യതയില്ലായ്മയും സുരക്ഷയുമാണ്. ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഈ ഇടപാടുകള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനോ ട്രഷറിക്കോ നിരീക്ഷിക്കാന്‍ കഴിയില്ല. കൂടാതെ വെറും കടലാസ് കറന്‍സികള്‍ക്ക് പകരം സ്വര്‍ണ്ണത്തിന്റെ പിന്‍ബലമുള്ള ഡിജിറ്റല്‍ കറന്‍സികളാണ് ഇവര്‍ ഉപയോഗിക്കുന്നത് എന്നത് ആഗോള നിക്ഷേപകരെ പോലും ചിന്തിപ്പിക്കുന്നുണ്ട്. ഡോളറിന്റെ മൂല്യം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ഗതിക്കനുസരിച്ച് ചാഞ്ചാടുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ ഉറപ്പുള്ള ഈ ഡിജിറ്റല്‍ നാണയങ്ങള്‍ കൂടുതല്‍ സുരക്ഷിതമായി മാറുന്നു. ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതിനും റഷ്യയില്‍ നിന്നുള്ള ആയുധങ്ങള്‍ കൈമാറുന്നതിനും ഇപ്പോള്‍ ഡോളര്‍ ആവശ്യമില്ലാത്ത അവസ്ഥ വന്നിരിക്കുന്നു.

ഇത് പെട്രോഡോളര്‍ എന്ന സങ്കല്‍പ്പത്തിന്റെ തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു സാമ്പത്തിക മാറ്റമല്ല മറിച്ച് ദശകങ്ങളായി അവര്‍ കാത്തുസൂക്ഷിച്ച ഏകധ്രുവ ലോകക്രമത്തിന്റെ അന്ത്യത്തിന്റെ തുടക്കമാണ്. 1990കളില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അമേരിക്കയുടെ ഏകധ്രുവ ലോകക്രമം ചോദ്യം ചെയ്യപ്പെടാതെ തുടരുകയായിരുന്നു. എന്നാല്‍, 2014ലെ റഷ്യയുടെ ക്രിമിയ അധിനിവേശവും അതിനെത്തുടര്‍ന്ന് റഷ്യയ്ക്ക്‌മേല്‍ ചുമത്തപ്പെട്ട കടുത്ത ഉപരോധങ്ങളും വ്‌ളാഡിമിര്‍ പുടിനെ ബദല്‍ സഖ്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഇതേസമയം തന്നെ ഏഷ്യന്‍ പസഫിക് മേഖലയില്‍ ചൈനയുടെ വളര്‍ച്ചയെ തടയാന്‍ അമേരിക്ക നടത്തിയ നീക്കങ്ങള്‍ ചൈനയെ റഷ്യയോട് അടുപ്പിച്ചു.

‘അതിരുകളില്ലാത്ത സൗഹൃദം’ എന്ന് ഷി ജിന്‍പിംഗും പുടിനും വിശേഷിപ്പിച്ച ഈ ബന്ധം, 2022ലെ യുക്രൈന്‍ യുദ്ധത്തോടെ ഒരു പൂര്‍ണ്ണരൂപത്തിലുള്ള പ്രതിരോധ സഖ്യമായി പരിണമിക്കുകയായിരുന്നു. ഈ സഖ്യം കേവലം സൈനികമല്ല മറിച്ച് പരസ്പര പൂരകങ്ങളായ നാല് വ്യത്യസ്ത ശക്തികളുടെ സങ്കലനമാണ്. റഷ്യയുടെ പക്കല്‍ ലോകത്തെ വിറപ്പിക്കാന്‍ പോന്ന ആധുനിക മിസൈല്‍ സാങ്കേതിക വിദ്യയും പ്രകൃതിവാതക ശേഖരവുമുണ്ട്. ചൈന ലോകത്തിന്റെ ഫാക്ടറിയായി വര്‍ത്തിക്കുമ്പോള്‍ ഉപരോധങ്ങള്‍ക്കിടയിലും തളരാത്ത ഇറാന്റെ ഊര്‍ജ്ജസമ്പത്ത് ഈ സഖ്യത്തിന്റെ ഇന്ധനമായി മാറുന്നു. ഇതിനൊപ്പം ഭൗമരാഷ്ട്രീയത്തിലെ ‘വൈല്‍ഡ് കാര്‍ഡ്’ ആയ ഉത്തര കൊറിയ തങ്ങളുടെ പീരങ്കിപ്പടയും മിസൈലുകളും റഷ്യന്‍ മുന്നണിയിലേക്ക് ഒഴുക്കുന്നതോടെ ഇതൊരു ‘സര്‍വൈവല്‍ പാക്ട്’ എന്നതിലുപരി ഒരു ‘സ്ട്രാറ്റജിക് ഒഫന്‍സീവ് ‘ ആയി മാറിക്കഴിഞ്ഞു.

തോക്കുകളും മിസൈലുകളും കൊണ്ട് നിര്‍ണ്ണയിക്കപ്പെട്ടിരുന്ന പഴയ യുദ്ധതന്ത്രങ്ങള്‍ക്ക് പകരം ഡിജിറ്റല്‍ കറന്‍സിയും അത്യാധുനിക സൈനിക ഇന്റലിജന്‍സും കോര്‍ത്തിണക്കിയുള്ള ഒരു പുതിയ പോരാട്ടമുറയാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ ഡോളറിനെ അപ്രസക്തമാക്കിക്കൊണ്ട് സ്വന്തം സാമ്പത്തിക സാമ്രാജ്യം പടുത്തുയര്‍ത്തുന്ന ഈ ചതുര്‍ശക്തികള്‍, അമേരിക്കയുടെ ഉപരോധങ്ങളെ വെറും പഴങ്കഥകളാക്കി മാറ്റുകയാണ്.

ReadAlso:

ഇറാന്റെ ഹിറ്റ് ലിസ്റ്റില്‍ ആദ്യ പേരുകാരന്‍ ഡൊണാള്‍ഡ് ട്രമ്പ് ?: പിന്നാലെ നെതന്യാഹു, മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത് തുടങ്ങിയവര്‍; ട്രമ്പിന്റെ മരണഭയം ഇതായിരുന്നു ?

അയോധ്യ നാറുന്നു, ക്ഷേത്രക്കൊള്ളയും നിര്‍മ്മാണ ക്രമേക്കേടിലും: ഹരിശ്ചന്ദ്രന്റെ പേരിന് കളങ്കമുണ്ടാക്കുമോ ?

വിഴിഞ്ഞം അദാനി-MSC ഓഹരി കച്ചവടം: നിലാപടില്ലാതെ കുഴങ്ങി സി.പി.എം; വെട്ടിലായതാര് ?

ട്രമ്പിനെ കൊല്ലുമോ ? ഇറാന്‍ ചാമ്പലാകുമോ ?: അമേരിക്ക-ഇറാന്‍ യുദ്ധം ലോകത്തെ ഭയത്തിലാഴ്ത്തുന്നു

വിഴിഞ്ഞം ഓഹരി കൈമാറ്റം: U.D.F സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറയണം; സര്‍ക്കാര്‍ അറിയാതെയാണ് അദാനി കമ്പനിയുടെ നടപടിയെന്നും മുഖ്യമന്ത്രി

 

Tags: ANWESHANAM NEWSChainaGAZA WARISRAYEL WARNORTH KORIYAഅമേരിക്കയ്ക്ക് എതിരേ 'ഫിനാന്‍ഷ്യല്‍ ന്യൂക്ലിയര്‍ വെപ്പണ്‍' ?നാലു രാജ്യങ്ങളുടെ ശക്തമായ സാമ്പത്തിക പ്രതിരോധംഏതൊക്കെയാണാ രാജ്യങ്ങള്‍ ?RussiaamericaIRAN

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies